വളാഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട


1430200 രൂപയുടെ ഇന്ത്യന്‍ കറന്‍സിയും 50 റിഗ്ഗിറ്റിന്റെ 200 (മലേഷ്യന്‍ കറന്‍സി) വിദേശ കറന്‍സിയുമായി ചെമ്മാട് സ്വദേശിയായ മുഹമ്മദ് ബഷീര് ആണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി ശ്രീ ദേബേഷ് കുമാര്‍ ബെഹ്റ IPS ന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ DYSP ശ്രീ V A ഉല്ലാസ്, വളാഞ്ചേരി CI ശ്രീ M.K.കൃഷ്ണന്‍, വളാഞ്ചേരി SI ശ്രീ ബഷീര്‍ ചിറക്കല്‍ ASI മോഹന്‍ദാസ് എന്നിവരുടെ നേതൃത്വത്തില്‍ വളാഞ്ചേരി ബസ്റ്റാന്റ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് 1430200 രൂപയുടെ ഇന്ത്യന്‍ കറന്‍സിയും ഒന്നരലക്ഷത്തിലധികം ഇന്ത്യന്‍ രൂപക്ക് തുല്യമായ മലേഷ്യന്‍ കറന്‍സിയുമായി ബഷീറിനെ പിടികൂടിയത്. SCPO ശിവകുമാര്‍,രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.‍




Sharing is Caring