മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കാന്‍ 82.35 ലക്ഷം രൂപ

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക ബാധ്യതയില്‍ മുങ്ങിയിരിക്കുമ്പോള്‍ സര്‍ക്കാര്‍ മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കാന്‍ ചെലവഴിച്ചത് 83 ലക്ഷത്തോളം രൂപ. ഏറ്റവും കൂടുതല്‍ ചിലവഴിച്ചത് അഞ്ചുമാസം മാത്രം മന്ത്രിയായിരുന്ന ഇ.പി ജയരാജനാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നാം സ്ഥാനത്താണ്.

കായിക – വ്യവസായ മന്ത്രിയായിരുന്നപ്പോള്‍ ഇ.പി ജയരാജന്‍ താമസിച്ച സാനഡു ബംഗ്ലാവിന് വേണ്ടി സര്‍ക്കാര്‍ ചെലവിട്ടത് 13,18,937 രൂപയാണ്. ഏറ്റവും കുറഞ്ഞ തുകയില്‍ വീട് മോടിപിടിപ്പിച്ചത് ഗതാഗത വകുപ്പ് മന്ത്രി താമസിക്കുന്ന വീടിനാണ്. 2,27,954 രൂപയാണ് ഈ വീടിന് വേണ്ടി ചെലവിട്ടത്. ധനമന്ത്രി തോമസ് ഐസക്ക് ചിലവിട്ട തുക മൂന്ന് ലക്ഷം രൂപയാണ്. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ 33.000 രൂപയും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് 39,351 രൂപയുമാണ് ചിലവഴിച്ചത്. മന്ത്രിമാരായ കെ രാജു, പി തിലോത്തമന്‍, ചന്ദ്രശേഖരന്‍, ജെ മേഴ്സികുട്ടിയമ്മ, കെ ടി ജലീല്‍, എ കെ ശശീന്ദ്രന്‍, എന്നിവരും ലക്ഷങ്ങള്‍ ചിലാക്കിയവരുടെ പട്ടികയിലാണ്.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ താമസിക്കുന്ന തൈക്കാട് ഹൗസിന് വേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ച തുക 12,42,672 രൂപയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക വസതി മോടിപിടിപ്പിക്കാന്‍ ചെലവഴിച്ച തുക 9,56,871 രൂപയാണ്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ചെലവഴിച്ച തുക 5,55,684 രൂപയാണ്.

അഡ്വ.ഡിബി ബിനു ശേഖരിച്ച വിവരാവകാശ രേഖകളാണ് ഈ കണക്കുകള്‍ പുറത്തുകൊണ്ടുവന്നത്. സംസ്ഥാനത്തെ ഓരോ വ്യക്തിയും സംസ്ഥാനത്തിന് രണ്ട് ലക്ഷം കോടി രൂപ കടബാധ്യതയുണ്ടെന്ന് ധനമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ കണക്കുകള്‍ക്ക് പ്രാധാന്യം കൈവരുന്നത്. ജനിക്കാനിരിക്കുന്ന കുട്ടിക്ക് പോലും 60,950 ലേറെ രൂപ കടബാധ്യതയുണ്ടെന്നാണ് മന്ത്രി അന്ന് പറഞ്ഞത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *