മനോഹര്‍ ലാല്‍ ഖട്ടാറിനു നേരെ മഷിയേറ്; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു


ചണ്ഡിഗഢ്: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനു നേരെ മഷിയെറിഞ്ഞ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രവീണ്‍ കുമാര്‍ എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹിസാറില്‍ ഒരു റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഖട്ടാറിനു നേരെ മഷിയേറ് ഉണ്ടായത്.


ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് ഖട്ടാര്‍ ഹിസാറില്‍ എത്തിയത്. അഞ്ചേ മുക്കാലോടെ ഖട്ടാര്‍ അവിടെയുണ്ടായിരുന്ന അമ്പലത്തില്‍ പ്രവേശിച്ചു. ഈ സമത്ത് അവിടെ ഉണ്ടായിരുന്ന പ്രവീണ്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം വിളിച്ച്‌ ഖട്ടാറിന്റെ നേരെ മഷി ഒഴിക്കുകയായിരുന്നു.




Sharing is Caring