മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു


ഭോപ്പാല്‍: മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. താനുമായി അടുത്തിടപഴകിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ശിവരാജ് സിംഗ് നിര്‍ദേശം നല്‍കി.സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധയെന്നാണ് സൂചന.


‘എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, എനിക്ക് കൊവിഡ് 19 ലക്ഷണങ്ങളുണ്ടായിരുന്നു, പരിശോധനയ്ക്ക് ശേഷം എന്റെ റിപ്പോര്‍ട്ട് പോസിറ്റീവ് ആയി . ഞാനുമായി അടുത്തിടപഴകിയവര്‍ പരിശോധന നടത്തണമെന്ന് എന്റെ എല്ലാ സഹപ്രവര്‍ത്തകരോടും അഭ്യര്‍ത്ഥിക്കുന്നു, ‘അദ്ദേഹം ട്വീറ്റ് ചെയ്തു. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു മുഖ്യമന്ത്രിക്ക് രോഗം സ്ഥിരീകരിക്കുന്നത്.
താന്‍ എല്ലാ കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രതിദിന കൊവിഡ് അവലോകന യോഗത്തില്‍ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു.




Sharing is Caring