കെ.​മു​ര​ളീ​ധ​ര​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫലം നെ​ഗ​റ്റീ​വ്

കോ​ഴി​ക്കോ​ട്: വ​ട​ക​ര എം​പി കെ.​മു​ര​ളീ​ധ​ര​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഡോ​ക്ട​റു​ടെ വി​വാ​ഹ ച​ട​ങ്ങി​ല്‍ മു​ര​ളീ​ധ​ര​ന്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നു മു​ര​ളീ​ധ​ര​നോ​ട് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്ന അ​റി​യി​പ്പ് വ​ന്ന​ത്. “കോ​വി​ഡ് ടെ​സ്റ്റ് റി​സ​ള്‍​ട്ട് നെ​ഗ​റ്റീ​വ് ആ​ണ്. ത​ല​ശ്ശേ​രി ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് പീ​യു​ഷ് ന​മ്ബൂ​തി​രി​പ്പാ​ടി​ല്‍ നി​ന്നും ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് ല​ഭി​ച്ചു. നു​ണ​പ്ര​ച​ര​ണ​ങ്ങ​ള്‍​ക്കെ​തി​രെ ഒ​പ്പം നി​ന്ന​വ​ര്‍​ക്ക് ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി പ​റ​യു​ന്നു.’-മു​ര​ളീ​ധ​ര​ന്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

കോ​ഴി​ക്കോ​ട് ബീ​ച്ച്‌ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍ കൂ​ടി​യാ​യ വ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ മു​ര​ളീ​ധ​ര​നോ​ടു നി​ര്‍​ദേ​ശി​ച്ച​ത്. “വി​വാ​ഹ​ദി​വ​സം പ​ങ്കെ​ടു​ത്ത വ്യ​ക്തി​യി​ല്‍​നി​ന്നാ​ണ് വ​ര​ന് കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​ത്. ഞാ​ന്‍ അ​വി​ടെ പോ​യ​ത് വി​വാ​ഹ​ത്ത​ലേ​ന്നാ​ണ്.’- ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

രാ​ഷ്ട്രീ​യ ക്വാ​റ​ന്‍റൈ​ന്‍ വി​ധി​ച്ച്‌ നി​ശ​ബ്ദ​നാ​ക്കാ​നാ​ണ് സ​ര്‍​ക്കാ​രും സി​പി​എ​മ്മും ശ്ര​മി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യം പ​റ​യു​മ്ബോ​ള്‍ തി​രി​ച്ചു വ്യ​ക്തി​പ​ര​മാ​യി തേ​ജോ​വ​ധം ചെ​യ്യു​ന്ന​ത് ത​രം​താ​ണ ന​ട​പ​ടി​യാ​ണെ​ന്നും മു​ര​ളീ​ധ​ര​ന്‍ വി​മ​ര്‍​ശി​ച്ചി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *