കാസര്‍ഗോഡ്: കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ കടുത്ത നിയന്ത്രണങ്ങളുമായി കാസര്‍ഗോഡ് ജില്ലാ ഭരണകൂടം. അഞ്ച് പോലീസ് സ്റ്റേഷന് പരിധിയില്‍ നിരോധനജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്ബള, കാസര്‍ഗോഡ്, ഹൊസ്ദുര്‍ഗ്, നിലേശ്വരം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ.
ജൂലൈ 25 രാത്രി 12 മണി മുതല്‍ പ്രദേശത്ത് നിരോധനാജ്ഞ ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി.സജിത് ബാബു ഉത്തരവിട്ടു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ വീഴ്ച വരുന്നതിനാലാണ് നിരോധനാജ്ഞയെന്നും കളക്ടര്‍ വ്യക്തമാക്കി.