മത സ്വാത്രന്ത്ര്യത്തില്‍ കോടതികള്‍ കൈകടത്തരുത്: ജസ്റ്റിസ് കുര്യന്‍ ജോസഫ്

ന്യൂഡല്‍ഹി: അമ്ബലത്തില്‍ പൂജ എങ്ങനെ നടത്തണം, മസ്ജിദില്‍ എങ്ങനെ നിസ്‌ക്കരിക്കണം, പളളിയില്‍ എങ്ങനെ പ്രാര്‍ത്ഥിക്കണം എന്നൊക്കെ പറയുന്നത് ഭരണഘടനാ ധാര്‍മ്മികതയ്ക്ക് എതിരാണന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. അത് ഭരണ ഘടന മതങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യത്തിനകത്തുള്ളതാണ്. അതില്‍ കോടതി കൈകടത്തുന്നത് ഭരണഘടനാപരമായി ശരിയല്ലന്ന് മലയാളിയും സുപ്രീംകോടതി ജസ്റ്റിസുമായ കുര്യന്‍ ജോസഫ് പറഞ്ഞു. നമ്മുടെ ഭരണഘടനയുടെ സവിശേഷതയെന്നത് ചില സുരക്ഷാ സംവിധാനങ്ങളാണ്. അതിലൊന്നാണ് മതസ്വാതന്ത്ര്യം സംബന്ധിച്ച 25ാം വകുപ്പ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *