മത്തി ചില്ലറക്കാരനല്ല; സൗന്ദര്യവും ആരോഗ്യവും വേണോ? ദിവസവും കഴിച്ചോളു

മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട മത്സ്യങ്ങളിലൊന്നാണ് മത്തി. സുലഭമായി നമ്മുടെ നാട്ടില്‍ ലഭിക്കുന്ന ഈ മീനിന് ഗുണങ്ങള്‍ ഏറെയാണ്. ദൃദയ സംബന്ധമായ പ്രശ്നങ്ങള്‍ വരാതെ കാക്കുന്നതിന് മത്തി ഉത്തമമണ് എന്ന് പറഞ്ഞാല്‍ ഒരുപക്ഷെ നമ്മള്‍ വിശ്വസിക്കില്ല. എങ്കില്‍ ഹൃദയാരോഗ്യത്തിനു മാത്രമല്ല ശരീരത്തിലെ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മത്തി ദിവസവും അഹാരത്തിന്റെ ഭാഗമാക്കുന്നതിലൂടെ സധിക്കും എന്നതാണ് സത്യം.

മത്തിയിലടങ്ങിയിരിക്കുന്ന ഒമേഗാ 3 ഫാറ്റി ആസിഡാണ് ഹൃദയത്തിന് സംരക്ഷണ കവജം ഒരുക്കുന്നത്. ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുന്ന ട്രൈഗ്ലിസറൈഡിനെ ശരീരത്തില്‍നിന്നും ഇല്ലാതാക്കി നല്ല കൊളസ്ട്രോളിന്റെ അളവ് ഇത് വര്‍ധിപ്പിക്കുന്നു. ശരീരത്തിലെ ക്യാന്‍സര്‍ കോശങ്ങളോട് ചെറുത്തു നില്‍ക്കാനും മത്തിയിലടങ്ങിയിരിക്കുന്ന ഒമേഗാ 3 ഫാറ്റി ആസിഡിന് പ്രത്യേഗ കഴിവുണ്ട്.

മത്തി ദിവസവും കഴിക്കുന്നതിലൂടെ ആര്‍ത്രൈറ്റിസ് വരാതെ സംരക്ഷിക്കും. കണ്ണിന്റെ ആരോഗ്യത്തിനും മത്തി നല്ലതാണ്. ഗ്ലോക്കോമ, ഡ്രൈ ഐസ് എന്നീ പ്രശ്നങ്ങള്‍ക്ക് പരിഹാര മാര്‍ഗ്ഗമാണ് മത്തിയെന്ന മത്സ്യം. രക്തം കട്ടപിടിക്കുന്നത് പോലുള്ള പ്രശ്നങ്ങള്‍ക്കും ഇത് ഉത്തമം തന്നെ. കുട്ടികളുടെ തലച്ചോറിന്റെ വികാസത്തിന് മത്തി ഒരു അവിഭാജ്യ ഘടകമാണ്.

ഇനി സൗന്ദര്യത്തിന്റെ കാര്യത്തിലേക്ക് വരാം. നല്ല ശാരീരിക ആകാരം നല്‍കാനും മത്തിക്കാകും. ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കി തടികുറക്കുന്നതിന്ന് ആരോഗ്യ കരമായ ഒരു മാര്‍ഗ്ഗമാണ് മത്തി ആഹാരത്തിന്റെ ഭാഗമാക്കുന്നത്. മീനില്‍ അടങ്ങിയിട്ടുള്ള ഫിഷ് ഓയിലാണ് ഇത് സാധ്യമാക്കുന്നത്. മത്തി ദിവസവും കഴിക്കുന്നതിലൂടെ ചര്‍മ്മ സൗന്ദര്യവും വര്‍ധിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *