ഹൈദരാബാദ്: മുസ്‌ലിംകളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പി എം.എല്‍.എയ്‌ക്കെതിരേ കേസെടുത്തു. രാജാ സിങ് എം.എല്‍.എക്കെതിരെയാണ് കേസെടുത്തത്.
ഇഖ്ബാല്‍ എന്നയാളുടെ പരാതിയില്‍ റെയില്‍ ബസാര്‍ പൊലിസാണ് കേസെടുത്തത്. പ്രകോപനപരമായും മുസ്‌ലിംകളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന രീതിയിലുമുള്ള എം.എല്‍.എയുടെ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.295A, 153B, 505, 298 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. കൂടുതല്‍ അന്വേഷണം നടക്കുകയാണ്.














