ഐ ഡി ബി ഐ ബാങ്കിൽ 772 കോടിയുടെ വായ്പാതട്ടിപ്പ്


ആന്ധ്രപ്രദേശ്:പഞ്ചാബ് നാഷണൽ ബാങ്കിന് പിന്നാലെ ഐ ഡി ബി ഐ ബാങ്കിലും കോടികളുടെ വായ്പ തട്ടിപ്പ് നടന്നതായി റിപ്പോർട്ട്. 772 കോടി രൂപയാണ് അനധികൃത വായ്പകളിലൂടെ തട്ടിയെടുത്തത്. ആന്ധ്രപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ അഞ്ചു ശാഖകളിലാണ് തട്ടിപ്പ് നടന്നതെന്ന് ബാങ്ക് വ്യക്തമാക്കി.


2009 -13 കാലഘട്ടത്തിൽ മൽസ്യകൃഷിക്കെന്ന പേരിലാണ് വായ്പ അനുവദിച്ചത്. എന്നാൽ വ്യാജ രേഖകൾ നൽകിയാണ് വായ്പ എടുത്തിട്ടുള്ളത്. മാത്രവുമല്ല ഒരു സെന്റ് ഭൂമിയിൽ പോലും മത്സ്യകൃഷി നടന്നിട്ടില്ല.


രണ്ടു ജീവനക്കാരാണ് തട്ടിപ്പിന് കൂട്ട് നിന്നത്. ഇതിൽ ഒരാളെ ഇതിനകം ഡിസ്മിസ് ചെയ്തു. മറ്റൊരു ജീവനക്കാരൻ സർവീസിൽ നിന്ന് റിട്ടയർ ചെയ്തു. സംഭവത്തിൽ സി ബി ഐ കേസെടുത്തിട്ടുണ്ട്. ബഷീർബാഗ്, ഗുണ്ടുർ ശാഖകളിൽ നടന്ന തട്ടിപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്.



Sharing is Caring