മണിരത്നം ചിത്രത്തില്‍ ഐശ്വര്യ രാജേഷ്


മണിരത്നത്തിന്റെ അടുത്ത ചിത്രത്തില്‍ ഐശ്വര്യ രാജേഷിനും പ്രധാന വേഷം. ഫഹദ്ഫാസില്‍, ജ്യോതിക, അരവിന്ദ് സ്വാമി, വിജയ് സേതുപതി എന്നിവര്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നുള്ള വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ആട്ടക്കത്തി, റമ്മി, പന്നൈനയാറും പത്മിനിയും, കാക്കമുട്ടൈ എന്നീ ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച താരത്തിന് വെട്രിമാരന്റെ വടചെന്നൈ, ഗൌതം മേനോന്റെ ധ്രുവ നച്ചത്തിരം എന്നീ ചിത്രങ്ങളിലും അവസരം ലഭിച്ചു.


കഴിഞ്ഞദിവസം പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമായ ഡാഡിയിലെ പ്രകടനത്തിന് ലഭിക്കുന്ന കൈയടിയുടെ ആഹ്ളാദത്തിലാണ് ഐശ്വര്യ. സ്വപ്നം സത്യമായിരിക്കുന്നുവെന്നായിരുന്നു താരത്തിന്റെ പ്രതികരണം. വേഷത്തെക്കുറിച്ച് പറയാന്‍ മടിച്ച അവര്‍, സ്ഥിരം മണിരത്നം കൂട്ടുകളില്‍നിന്ന് ചിത്രം വേറിട്ടതായിരിക്കുമെന്ന് വ്യക്തമാക്കി. ഈ വര്‍ഷം അവസാനമോ ജനുവരിയിലോ ചിത്രീകരണം ആരംഭിക്കും.




Sharing is Caring