മുര്‍ഷിദയുടെ മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തി

മുങ്ങിമരിച്ച മുര്‍ഷിദയും മാതാവ് മറിയമും
നാട്ടുകാരുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കി മുര്‍ഷിദയുടെ ചേതനയറ്റ ശരീരം കമ്പാറിലെ പുഴയില്‍ നിന്നും കണ്ടെത്തി. കമ്പാര്‍ ജുമാമസ്ജിദ് പരിസരത്തെ പുഴയോരത്ത് ഇന്ന് രാവിലെ 7.30ഓടെയാണ് ആറ് വയസുകാരിയായ മുര്‍ഷിദയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ മുര്‍ഷിദയുടെ മാതാവ് മറിയമിന്റെ മൃതദേഹം കമ്പാറിലെ പുഴയില്‍ നിന്നും കണ്ടെത്തിയിരുന്നു.

രാവിലെ പത്തരയോടെ മറിയം പുഴയിലൂടെ ഒഴുകുന്നത് കണ്ടു പ്രദേശവാസികളാണ് ഇവരെ കരയിലെടുത്ത ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മറിയം മരിച്ചിരുന്നു. എന്നാല്‍, രാവിലെ തോട്ടത്തിലേക്ക് അടക്ക പെറുക്കാന്‍ പോകുന്നെന്ന് പറഞ്ഞു വീട്ടില്‍ നിന്നും മറിയം ഇറങ്ങുമ്പോള്‍ ആറ് വയസുകാരിയായ മകള്‍ മുര്‍ഷിദയും ഉണ്ടായിരുന്നുവെന്ന വിവരം പുറത്തു വന്നതോടെ മുര്‍ഷിദക്കു വേണ്ടി ഇന്നലെ രാത്രി വരെ അഗ്നിശമന സേനയും, മറ്റു രക്ഷാ പ്രവര്‍ത്തകരും രാത്രി വരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ നടത്തുന്നതിനിടയിലാണ് മുര്‍ഷിദയുടെ മൃതദേഹം കണ്ടെത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *