പുതുപ്പള്ളി: മഞ്ചേശ്വരത്ത് ബി.ജെ.പിയെ ഒറ്റയ്ക്ക് തോല്‍പ്പിക്കാന്‍ യു.ഡി.എഫിന് കഴിയുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അതിന് ആരുടേയും പിന്തുണ വേണ്ടെന്നും ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
നിശബ്ദ പ്രചാരണ ദിവസമായ ഇന്ന് തന്റെ വാര്‍ഡില്‍ ഇതുവരെ നേരിട്ട് കാണാന്‍ പറ്റാത്തവരെയെല്ലാം കാണാന്‍ ശ്രമിക്കും. തുടര്‍ന്ന് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ആളുകളെ സന്ദര്‍ശിക്കും. ഫോണില്‍ വിളിച്ചും വോട്ട് അഭ്യര്‍ത്ഥിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിക്കും. എന്നാല്‍ കോവിഡിന്റെ പേര് പറഞ്ഞ് ആരും ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.