മങ്കടയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നു വീണു


മങ്കടയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നു വീണു. മങ്കട ഗവ. വി.എച്ച്‌.എസ്.എസിന്റെ ഓടിട്ട കെട്ടിടമാണ് തകര്‍ന്നു വീണത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഒരു ക്ലാസ് മുറി പൂര്‍ണമായും രണ്ടു ക്ലാസുകള്‍ ഭാഗികമായും തകര്‍ന്നു.


ഞായറാഴ്ചയായതിനാല്‍ വലിയ ദുരന്തം ഒഴിവായി. നിലവില്‍ ക്ലാസുകള്‍ നടക്കുന്ന കെട്ടിടമാണ് തകര്‍ന്നുവീണത്. തകര്‍ന്ന കെട്ടിടത്തോടു ചേര്‍ന്ന് പുതിയ കെട്ടിടത്തിന്റെ പണി നടക്കുകയാണ്. ഇതിന്റെ അടിത്തറ നിര്‍മിക്കാനായി എടുത്ത കുഴിയില്‍ മഴവെള്ളം നിറഞ്ഞ് പഴയ കെട്ടിടം ദ്രവിച്ചതാവാമെന്നാണ് കരുതുന്നത്.




Sharing is Caring