അക്രമങ്ങളെ പ്രവർത്തകർ ഒറ്റക്കെട്ടായി നേരിടണം: അമിത് ഷാ


ബിജെപി അംഗങ്ങൾക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളെ ഒറ്റക്കെട്ടായി പ്രവർത്തകർ നേരിടണമെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. അലഹബാദിലെ ബിജെപി ദേശീയ എക്സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം അണികളോട് ഒരുമയെക്കുറിച്ച് വാചാലനായത്.


കേരളത്തിൽ അരങ്ങേറിയ അക്രമങ്ങൾ തന്നെ വളരെയധികം നിരാശപ്പെടുത്തുന്നു. ജനാധിപത്യത്തിൽ അക്രമങ്ങൾക്ക് യാതൊരു സ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ സിപിഎം അക്രമം അഴിച്ചുവിടുന്നെന്ന് വിമർശിക്കുന്ന പ്രമേയം എക്സിക്യൂട്ടീവിൽ അവതരിപ്പിക്കുന്നുണ്ട്.ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനെ അനുകൂലമാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുക എന്നതാണ് എക്സിക്യൂട്ടീവിന്റെ പ്രധാന ഉദ്ദേശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ബിജെപിയുടെ പ്രമുഖ നേതാക്കൾ എക്സിക്യൂട്ടീവിൽ പങ്കെടുക്കുന്നുണ്ട്.




Sharing is Caring