മകനും മകളുമായി ബൈക്കിൽ പോകവേ പരിഹസിച്ചതിന് ചോദ്യം ചെയ്ത പിതാവിനെ സാമൂഹ്യവിരുദ്ധര്‍ മര്‍ദ്ദിച്ചു കൊന്നു. ചാവക്കാട് പൂക്കുളം വാരണാട്ടുവീട്ടിൽ രമേശ് (52) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.
രമേശ് തറവാട്ടു വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മക്കളുമായി ബൈക്കിൽ പോകുമ്പോള്‍ വഴിയിൽ വച്ച് മതിലിലിരുന്ന മൂന്നുപേർ കൂവുകയും അനാവശ്യ കമന്റുകള്‍ പറായുകയും ചെയ്തു. കുറച്ചു ദൂരം മുന്നോട്ടുപോയ രമേശ് ബൈക്ക് നിറുത്തി മക്കളെ അവിടെ നിറുത്തിയശേഷം തിരിച്ചെത്തി ചോദ്യം ചെയ്തു. ഇത് ഇഷ്ടപ്പെടാത്ത സാമൂഹ്യവിരുദ്ധര്‍ രമേശനെ മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നു.

ഹൃദ്രോഗിയായിരുന്ന രമേശന്‍ കുഴഞ്ഞുവീണു. സംഭവം അറിഞ്ഞെത്തിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് രമേശന്‍ മരണത്തിന് കീഴടങ്ങിയത്.












