മകളെ പീഡിപ്പിച്ച കേസില്‍ വിചാരണയ്ക്കെത്തിയ പിതാവ് ഭാര്യയെ കുത്തിക്കൊന്നു


അസം: മകളെ പീഡിപ്പിച്ചെന്ന കേസില്‍ കുറ്റാരോപിതനായ പിതാവ് കോടതിയില്‍വെച്ച്‌ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. അസമിലെ ദിബ്രുഗ കോടതിയില്‍വെച്ചാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അസം സ്വദേശിയായ പുര്‍ണ നഹര്‍ ദേക്കയാണ് ഭാര്യ റിഥ നഹര്‍ ദേക്കയെ കുത്തിക്കൊലപ്പെടുത്തിയത്. കേസില്‍ അറസ്റ്റിലായ പൂര്‍ണ നഹറിനെ വിചാരണയ്ക്കായാണ് കോടതിയില്‍ എത്തിച്ചത്.


കോടതിമുറിയുടെ പുറത്തെ ബെഞ്ചില്‍ ഇരുക്കുകയായിരുന്നു ഇരുവരും, അപ്രതീക്ഷിതമായി പൂര്‍ണ നഹാര്‍ ഭാര്യയുടെ നേരെ ആക്രമണം നടത്തുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇയാളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും റിഥയ്ക്ക് കുത്തേറ്റിരുന്നു. റിഥയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.


9 മാസങ്ങള്‍ക്ക് മുന്‍പാണ് തന്‍രെ മകളെ പിതാവായ പൂര്‍ണ നിഹാര്‍ പീഡിപ്പിച്ചെന്നാരോപിച്ച്‌ ഭാര്യ റിഥ പരാതി നല്‍കിയത്. ഇതേതുടര്‍ന്ന് പൊലീസ് പൂര്‍ണ നിഹാറിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഭാര്യ തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നാണ് പൂര്‍ണ നിഹാര്‍ പറയുന്നത്. ഇയാള്‍ ഇടയ്ക്ക് ജാമ്യത്തിലിങ്ങിയെങ്കിലും വീട്ടില്‍ കയറാനോ മകളെ കാണാനോ റിഥ സമ്മതിച്ചിരുന്നില്ല. ഇതിന്റെ വൈരാഗ്യത്തിലാണ് പൂര്‍ണ നിഹാര്‍ ഭാര്യയെ മാരകായുധം ഉപയോഗിച്ച്‌ കുത്തിക്കൊലപ്പെടുത്തിയത്.



Sharing is Caring