മഅ്ദനിയുടെ സുരക്ഷ ചെലവ് 1,18,000 രൂപയാക്കി കുറച്ചു


കേരളത്തിലേക്ക് വരുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ സുരക്ഷ ചെലവ് കര്‍ണാടക സര്‍ക്കാര്‍ കുറച്ചു.


കഴിഞ്ഞദിവസം സുപ്രീംകോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ തുക കുറച്ചത്. 1,18,000 രൂപയാക്കി കുറച്ചുവെന്ന് കര്‍ണാടക സുപ്രീംകോടതിയെ അറിയിച്ചു.


അതേസമയം, സന്ദര്‍ശനസമയം നാല് ദിവസം കൂടി നീട്ടി. സുരക്ഷക്ക് വലിയ തുക ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചത്.



Sharing is Caring