ഭീരുക്കളായി ജീവിക്കാന്‍ തയാറല്ല: ഡബ്ല്യുസിസി


കസബ എന്ന സിനിമയെ കുറിച്ച് നടി പാര്‍വതിയുടെ പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തില്‍ വിമര്‍ശകര്‍ക്ക് മറുപടിയുമായി വിമന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) രംഗത്ത്.


ഭയം മരണമാണ്, ഭീരുക്കളായി ജീവിക്കാന്‍ ഞങ്ങള്‍ തയാറല്ല. സ്ത്രീ സമൂഹത്തെ തുല്യമായി കാണാന്‍ സഹിഷ്ണുതയില്ലാത്ത ആണ്‍കോയ്മയോടാണ് ഞങ്ങള്‍ കലഹിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ഡബ്ല്യുസിസി വ്യക്തമാക്കുന്നു.




Sharing is Caring