ഭീകരാക്രമണ ഭീഷണി; ഇറാക്കിലെ ഇന്ത്യന്‍ എംബസിക്ക് സിആര്‍പിഎഫ് സുരക്ഷ ഏര്‍പ്പെടുത്തുന്നു

ബാഗ്ദാദ്: ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിലെ ഇന്ത്യന്‍ എംബസിക്ക് കേന്ദ്ര റിസര്‍വ് പൊലീസ് ഫോഴ്സ് (സിആര്‍പിഎഫ്) സുരക്ഷയേര്‍പ്പെടുത്താന്‍ തീരുമാനം. ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്നാണ് കേന്ദ്രം തീരുമാനം കൈക്കൊണ്ടത്. മൂന്നുവര്‍ഷത്തേക്കാണ് സിആര്‍പിഎഫിനെ ബാഗ്ദാദ് എംബസിയില്‍ ഇന്ത്യ നിയമിക്കുന്നത്.ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന് ഇന്ത്യന്‍ സേനയുടെ തന്നെ സുരക്ഷ ഒരുക്കാനാണ് തീരുമാനമെന്ന് ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഭീകരാക്രമണ ഭീഷണി ശക്തമായ സാഹചര്യത്തില്‍ വിദേശകാര്യമന്ത്രാലയം സുരക്ഷ ഒരുക്കണമെന്ന് ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെടുകയായിരുന്നു. ഇത് അംഗീകരിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. എംബസിക്ക് സുരക്ഷയൊരുക്കുക മാത്രമല്ല, ഇവിടുത്തെ ഉദ്യോഗസ്ഥരുടെ യാത്രയ്ക്കും സിആര്‍പിഎഫ് പൊലീസിന്റെ സുരക്ഷാ അകമ്ബടിയുണ്ടാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *