അട്ടപ്പാടിയിലെ ആള്‍ക്കൂട്ട കൊലപാതകം;മണ്ണാര്‍ക്കാട് താലൂക്കില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍


അട്ടപ്പാടി : ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച്‌ നാളെ ബി.ജെ.പി ഹര്‍ത്താല്‍. മണ്ണാര്‍ക്കാട് താലൂക്കിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.


കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരെയും അറസ്റ്റു ചെയ്യണമെന്ന് ബി.ജെ.പി പാലക്കാട് ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണദാസ് ആവശ്യപ്പെട്ടു. പാല്‍, പത്രം സ്വകാര്യ വാഹനങ്ങള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.




Sharing is Caring