ഭോപ്പാല്‍: പ്രണയം നിഷേധിച്ചതിന് യുവാവ് പെണ്‍കുട്ടിയുടെ തലവെട്ടി. മധ്യപ്രദേശിലെ കോത്മയിലാണ് സംഭവം. പതിനേഴുകാരി പൂജ പാനികയാണ് കൊല്ലപ്പെട്ടത്. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പൂജ പരീക്ഷക്കായി സ്കൂളിലേക്ക് പോകവെ പ്രതി ദിലീപ് സാഹു ആക്രമിക്കുകയായിരുന്നു. സംഭവ ശേഷം ദിലീപ് രക്ഷപെട്ടു. പ്രതി കുട്ടിയുടെ പിറകെ ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ബന്ധുവാണെന്നാണ് കരുതിയത്. എന്നാല്‍ വിചാരിക്കാതെ ഇയാള്‍ പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്നും അവര്‍ പറയുന്നു.
ദിലീപിന്റെ ശല്യം സഹിക്കാതെ 2014ല്‍ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസില്‍ അന്വേഷണം നടന്നുവരികെയാണ് സംഭവം. പ്രതിക്കായി തിരച്ചില്‍ ഉൗര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
FLASHNEWS