ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയ പീഡനകഥയിലെ വില്ലന്‍ സി.പി.എം പ്രാദേശിക നേതാവെന്ന് സൂചന


നാലു പേര്‍ ചേര്‍ന്ന് വിവാഹിതയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിന് പിന്നില്‍ വടക്കാഞ്ചേരിയിലെ സി.പി.എമ്മിന്റെ പ്രാദേശിക നേതാവും നഗരസഭാ കൗണ്‍സിലറുമാണെന്ന് ചില ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാഷ്ട്രീയ നേതാവ് ഉള്‍പ്പെടെ നാലു പേര്‍ ചേര്‍ന്ന് പിച്ചിചീന്തിയ യുവതിയുടെ ദുരനുഭവം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് പുറത്തറിഞ്ഞത്. പോസ്റ്റ് ഏറെ ചര്‍ച്ച ആയതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുകയായിരുന്നു. അതേസമയം, സംഭവത്തെ കുറിച്ച്‌ ഭാഗ്യലക്ഷ്മി നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയനോട് ഇന്ന് വിവരിക്കും.


രണ്ടു വര്‍ഷം മുമ്ബ് തൃശൂര്‍ ജില്ലയില്‍ നടന്ന ഒരു സംഭവമാണ് ഭാഗ്യലക്ഷ്മി ഫേസ് ബുക്കില്‍ വിവരിച്ചിരിക്കുന്നത്.


ബലാത്സംഗത്തിന് ഇരയായ സ്ത്രിയും ഭര്‍ത്താവും തന്നെ സന്ദര്‍ശിച്ചാണ് വിവരങ്ങള്‍ പറഞ്ഞതെന്നാണ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. ഭര്‍ത്താവിന്റെ നാലു സുഹൃത്തുക്കള്‍. വീട്ടില്‍ എത്തി താന്‍ വച്ചു വിളമ്ബിയതു കഴിച്ച്‌ ചേച്ചി, ചേട്ടാ എന്നൊക്കെ തങ്ങളെ വിളിക്കുന്നവര്‍ അവരാണ് തന്നെ ചതിച്ചതെന്ന് ഇരയായ സ്ത്രീ ഭാഗ്യലക്ഷ്മിയോടു പറഞ്ഞതായാണ് ഭാഗ്യലക്ഷ്മിയുടെ കുറിപ്പ്. ചേട്ടന് ചെറിയൊരു പ്രശ്നമുണ്ടെന്നും ആശുപത്രിയില്‍ വരണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് സ്ത്രിയെ അവര്‍ കാറില്‍ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. പിന്നെ വീട്ടില്‍ കൊണ്ടാക്കിയ ശേഷം വീഡിയോ എടുത്തിട്ടുണ്ടെന്നും പുറത്തു പറയരുതെന്നും എന്നും പറഞ്ഞ് വിരട്ടി.

മടിച്ചാണെങ്കിലും ഭര്‍ത്താവിനോട് കാര്യം പറഞ്ഞ്. പൊലീസില്‍ പരാതി കൊടുത്തു. ആ നാലുപേരേയും മുന്നില്‍ നിറിത്തിയിട്ട് ഇവരില്‍ ആരു ബലാത്സംഗം ചെയ്തപ്പോഴാണ് കൂടുതല്‍ സുഖം കിട്ടിയത് എന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്‍ ചോദിച്ചത്. നീതി കിട്ടില്ലെന്ന് ഉറപ്പായപ്പോള്‍ താന്‍ കേസ് പിന്‍വലിച്ചതായും ഇരയായ സ്ത്രീ ഭാഗ്യലക്ഷ്മിയോട് പറഞ്ഞിരുന്നു.



Sharing is Caring