ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി

ലണ്ടന്‍: ബ്രിട്ടിഷ് എയര്‍വേസ് വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി എയര്‍വേസ് അറിയിച്ചു. വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ചോര്‍ന്നത്. പിഴവ് പരിഹരിച്ചെന്നും, വെബ്‌സൈറ്റ് സാധാരണനിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചെന്നും, വ്യാഴാഴ്ച വൈകിട്ട് എയര്‍ലൈന്‍ അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ഓഗസ്റ്റ് 21ന് രാത്രി 10.58 മുതല്‍ സെപ്റ്റംബര്‍ അഞ്ചിന് രാത്രി 9.45 വരെയുള്ള വിവരങ്ങളാണ് ചോര്‍ന്നതെന്ന് രാജ്യാന്തര മാധ്യമമായ ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഉപഭോക്താക്കളുടെ വ്യക്തി, ധനകാര്യ വിവരങ്ങളും ചോര്‍ന്നവയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബ്രിട്ടിഷ് എയര്‍വേസ് അറിയിച്ചു.

ആകെ 3,80,000 ഇടപാടുകളാണ് ചോര്‍ന്നത്. എന്നാല്‍ ഇതില്‍ യാത്രാ, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും, എയര്‍ലൈന്‍ അധികൃതര്‍ വ്യക്തമാക്കി. വിവരങ്ങള്‍ ചോര്‍ന്നവരെ വ്യാഴാഴ്ച രാത്രിതന്നെ വിവരം അറിയിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *