ഇന്നും ഇന്ധന വിലയില്‍ വര്‍ധനവ്


കോഴിക്കോട്: ഇന്നും ഇന്ധന വിലയില്‍ വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 49 പൈസയും ഡീസല്‍ ലിറ്ററിന് 55 പൈസയുമാണ് ഇന്ന് കൂടിയത്.


കേരളത്തില്‍ തിരുവനന്തപുരത്ത് 83.30 രൂപയാണ് ഇന്നത്തെ പെട്രോള്‍ വില. ഡീസലിന് ലിറ്ററിന് 77.18 രൂപയായും ഉയര്‍ന്നു. കൊച്ചിയില്‍ 81.96 രൂപയാണ് പെട്രോളിന് ലിറ്ററിന്. ഡീസലിന് 75.93 രൂപയും നല്‍കണം. കോഴിക്കോട്ട് ഇത് യഥാക്രമം 82.22 രൂപയും 76.19 രൂപയുമാണ്.


ഡീസലിന് ഡല്‍ഹിയില്‍ പെട്രോള്‍ വില 79.99 ലെത്തി. ഡീസലിന് 72.07 രൂപയാണ് ഒരു ലിറ്ററിന്റെ വില. മുംബൈയിലാണ് വില കൂടുതല്‍. അവിടെ പെട്രോളിന് 87.39 ഉം ഡീസലിന് 76.51 രൂപയുമാണ് വില.



Sharing is Caring