ബ്രിട്ടീഷ്‌ ആഭ്യന്തര സെക്രട്ടറിയായി ഇന്ത്യന്‍ വംശജ പ്രീതി പട്ടേല്‍ ചുമതലയേറ്റു

ലണ്ടന്‍: ബ്രിട്ടീഷ്‌ ആഭ്യന്തര സെക്രട്ടറിയായി ഇന്ത്യന്‍ വംശജ പ്രീതി പട്ടേല്‍ ചുമതലയേറ്റു. ബ്രിട്ടന്‍റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റ ബോറിസ് ജോണ്‍സന്‍റെ മന്ത്രിസഭയിലാണ് ആദ്യമായി ഒരു ഇന്ത്യന്‍ വംശജ ആഭ്യന്തര സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്.

47 വയസ്സുകാരിയായ പ്രീതി പട്ടേല്‍ 2016 മുതല്‍ 2017 വരെ ബ്രിട്ടന്‍റെ അന്താരാഷ്ട്ര വികസനകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയുടെയോ വിദേശകാര്യ മന്ത്രാലയത്തിന്‍റെയോ അനുമതിയില്ലാതെ ഇസ്രയേല്‍ രാഷ്ട്രീയ നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് 2017 ല്‍ പ്രീതി രാജിവയ്ക്കുകയായിരുന്നു.

മുന്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയായിരുന്ന തെരേസാ മേയുടെ ബ്രെക്സിറ്റ് നയതന്ത്രത്തിന് വേണ്ടി വാദിച്ചവരില്‍ പ്രമുഖയാണ് പ്രീതി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളിലൊരാളായ പ്രീതി യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധ നിലപാടുകളിലൂടെയും സ്വവര്‍ഗ വിവാഹത്തിനെതിരായ നിലപാടുകളിലൂടെയും ശ്രദ്ധപിടിച്ചിരുന്നു.ബ്രിട്ടനില്‍ ജനിച്ചുവളര്‍ന്ന പ്രീതിയുടെ അച്ഛനമ്മമാര്‍ ഗുജറാത്ത് സ്വദേശികളാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *