മട്ടന്നൂര്‍ : ദുബായിലേക്കുള്ള ഗോ എയറിന്റെ പ്രതിദിന സര്‍വീസുകള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്ന് മുതല്‍ തുടങ്ങും.രാത്രി 7.30 ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ഫ്ലൈറ്റ് 10.30 ന് ദുബായിലെത്തും. തിരിച്ച് രാത്രി 12.20 ന് പുറപ്പെട്ട് പുലര്‍ച്ചെ 5.55ന് കണ്ണൂരിലെത്തും.
വ്യാഴം, വെള്ളി, ഞായര്‍ ദിനങ്ങളില്‍ രാത്രി 7.05 ന് പുറപ്പെട്ട് 9.55 ന് ദുബായിലെത്തും.ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷമാണ് കണ്ണൂരില്‍ നിന്ന് ദുബായിലേക്കുള്ള സര്‍വീസ് തുടങ്ങുന്നത്.














