ബോളിവുഡ് സംവിധായകനെ വധിക്കാൻ ക്വട്ടേഷൻ നൽകിയ മോഡലിന് തടവ്


ബോളിവുഡ് സംവിധായകൻ മധുർ ഭണ്ഡാർക്കറെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ കേസിൽ മോഡൽ പ്രീതി ജയിനിന് മൂന്ന് വർഷം തടവ്.സേവരി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.


2005ലാണ് സംഭവം.ഭണ്ഡാർക്കറെ വധിക്കാൻ കുപ്രസിദ്ധ മാഫിയ ഡോൺ അരുൺ ഗാവ്ലിയുടെ സഹായി നരേഷ് പർദേശിക്ക് പ്രീതി ക്വട്ടേഷൻ നൽകിയെന്നാണ് കേസ്.75000 രൂപ അഡ്വാൻസും നൽകി.


വധശ്രമം പരാജയപ്പെട്ടപ്പോൾ പ്രീതി നരേഷിനോട് പണം തിരിക ചോദിച്ചു.എന്നാൽ പണം നൽകാതെ നരേഷ് ഒ‍ഴിഞ്ഞു മാറി.വിവരങ്ങൾ ഗാവ്ലി വ‍ഴി പൊലീസിലുമെത്തി.

2005 സെപ്തംബറിൽ പൊലീസ് നരേഷിനെ അറസ്റ്റു ചെയ്തു.പ്രീതിക്കെതിരെ കേസും രജിസ്റ്റർ ചെയ്തു.ഇതിനിടെ ഭണ്ഡാർകർ തന്നെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് പ്രീതി പരാതിയും നൽകി.



Sharing is Caring