ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെതിരെ വീണ്ടും ബിജെപി നേതാവിന്റെ വിമര്‍ശനം. ഷാരൂഖ് ഖാനും ഹാഫിസ് സെയ്ദും ഒരേപോലെയെന്ന് യോഗി ആദിത്യനാഥ് എം.പി ആരോപിച്ചു. ഷാരൂഖ് ഖാനെ 1993-ലെ മുംബൈ സ്‌ഫോടനക്കേസിലെ സൂത്രധാരന്‍ ഹാഫീസ് സെയ്ദിനോട് ഉപമിച്ച യോഗി ആദിത്യനാഥ് ഇരുവരും സംസാരിക്കുന്നത് ഒരേഭാഷയിലാണെന്ന് ആരോപിച്ചു.
ചില എഴുത്തുകാരെ പോലെ ഇന്ത്യാ വിരുദ്ധ സ്വരം ഷാരൂഖ് ഖാനും ഉയര്‍ത്തി കൊണ്ടിരിക്കുകയാണ്. ഷാരൂഖ് ഖാന്റെ സിനിമകള്‍ കൂടുതല്‍ കാണുന്നത് ഹിന്ദുകളാണ്. എന്നാല്‍ ഹിന്ദു സമൂഹം ഷാരൂഖിന്റെ സിനിമ ബഹിഷ്‌കരിച്ചാല്‍ ഷാരൂഖിന്റെ പണി ഇല്ലാതാകും. ഇന്ത്യയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്താന്‍ അന്താരാഷ്ട്ര ഗൂഢാലോചന നടക്കുന്നുണ്ടെന്ന് യോഗി ആദിത്യനാഥ് ആരോപിച്ചു. ഹിന്ദുക്കളെ അപമാനിക്കുന്നവരെ സാമൂഹികമായി ബഹിഷ്‌കരിക്കണമെന്നും ഇവര്‍ പാകിസ്ഥാനിലേക്ക് പോവുകയാണെങ്കില്‍ ഞങ്ങളും സ്വാഗതം ചെയ്യുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
അതേസമയം യോഗി ആദിത്യനാഥിന്റെ പരാമര്‍ശങ്ങളോട് യോജിപ്പില്ലെന്ന് ബിജെപി നേതൃത്വം പ്രതികരിച്ചു.












