ബോളിവുഡ് ചിത്രം ‘ശകുന്തളദേവി’ ആമസോണ്‍ പ്രെെമില്‍


വിദ്യബാലന്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രം ‘ശകുന്തളദേവി’ ആമസോണ്‍ പ്രെെമില്‍ ജൂലെെ 31ന് റിലീസ് ചെയുന്നു. ഗണിത ലോകത്തില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ച്‌ കാല്‍ക്കുലേറ്ററിനെയും കമ്ബ്യൂട്ടറിനെയും തോല്‍പ്പിച്ച ശകുന്തളദേവിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ആണിത്. അനു മേനോനാണ് ചിത്രം സംവിധാനം ചെയ്തത്.


1929ല്‍ ബംഗളൂരുവില്‍ ഒരു യാഥാസ്ഥിതിക കര്‍ണാടക ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ശകുന്തളാദേവി മൂന്നു വയസ്സു മുതല്‍ കണക്കിലെ അമാനുഷിക പ്രതിഭ പ്രകടിപ്പിച്ചിരുന്നു. ശകുന്തള ദേവിയുടെ 20 വയസ്സു മുതല്‍ ജീവിതാവസാനം വരെയുളള കാലയളവിലെ കഥയാണ് ഈ ചിത്രം പറയാനൊരുങ്ങുന്നത്. സോണി പിക്‌ച്ചേഴ്‌സും അബണ്ടന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത് . ബോക്‌സ് ഓഫീസില്‍ 200 കോടിയുടെ വിജയം കൊയ്ത മിഷന്‍ മംഗളിന് ശേഷം വിദ്യാബാലന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം കൂടിയാണിത്.




Sharing is Caring