ലോസ് ഏഞ്ചല്‍സില്‍ എത്തിയ സന്തോഷം ആരാധകരുമായി പങ്കുവച്ചു താരം


2005ല്‍ സിനിമയിലേക്ക് കടന്നുവന്ന് ഒരുപിടി മികച്ച ചിത്രങ്ങള്‍ നല്‍കിയ താരമാണ് മംമ്ത മോഹന്‍ദാസ്. ഇപ്പോളിതാ ലോസ് ആഞ്ചല്‍സില്‍ എത്തിയ സന്തോഷം പങ്കുവെക്കുകയാണ് താരം. 14 ദിവസത്തെ ക്വാറന്റെന്‍ താരം പൂര്‍ത്തികരിച്ചു. സോഷ്യല്‍ മീഡിയ വഴി താരം ഫോട്ടോയും പങ്കുവച്ചിരിക്കുകയാണ്.
എന്റെ 14 ദിവസത്തെ ക്വാറന്റൈന്‍ ഇന്ന് അവസാനിക്കും. ഔദ്യോഗികമായി ഞാന്‍ ലോസ് ഏഞ്ചല്‍സില്‍ എത്തി.യാത്രയെ സംബന്ധിച്ച്‌ ഏറെ പറയാനുണ്ട്. അത് പിന്നീട്. ഇപ്പോള്‍ തല്‍ക്കാലത്തേക്ക് സൂര്യപ്രഭയില്‍ കുളിച്ചു നില്‍ക്കുന്ന പ്രശാന്തമായ കാലാവസ്ഥയോടു കൂടിയ സൗത്ത് കാലിഫോര്‍ണിയയില്‍ തിരികെ എത്താനായതിന്റെ സന്തോഷം പങ്കുവയ്ക്കട്ടെ’. മംമ്ത കുറിക്കുന്നു.




Sharing is Caring