ബൈക്ക് തട്ടിപ്പുകേസിൽ പൾസർ സുനിക്കെതിരെ കേസെടുക്കാൻ ഉത്തരവ്


യുവനടിയെ തട്ടിക്കൊണ്ടുപോയതിനു അറസ്റ്റിലായ പൾസർ സുനിക്കെതിരെ ബൈക്ക് മോഷണത്തിന് കേസെടുക്കാൻ ഉത്തരവ്.കുന്നംകുളം കോടതിയുടേതാണ് ഉത്തരവ്.ചൊവ്വന്നൂർ സ്വദേശി എബിൻ നൽകിയ പരാതിയിലാണ് ഉത്തരവ്.പച്ചക്കറി കൊണ്ടു പോകുന്ന വാഹനത്തിന്‍റെ ഡ്രൈവറായ എബിനും സുനിയും പരിചയക്കാരായിരുന്നു.


സുനി ലോറി ഡ്രൈവറായിരുന്ന കാലത്താണ് ഇരുവരും തമ്മിൽ പരിചയം.2014ൽ ഒരാ‍ഴ്ചത്തേക്ക് ബൈക്ക് സുനി വാങ്ങിക്കൊണ്ടു പോയി.സഹോദരിയുടെ വിവാഹം ക്ഷണിക്കാനെന്നായിരുന്നു പറഞ്ഞത്.പിന്നീട് പല തവണ ആവ‍ശ്യപ്പെട്ടിട്ടും ബൈക്ക് തിരികെ നൽകിയില്ല.തുടർന്ന് എബിൻ പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസിന് സുനിയെ പിടികൂടാനായില്ല.നടിയെ തട്ടിക്കൊണ്ടു പോയ കേസിനെ തുടർന്ന് എബിൻ കോടതിയിലെത്തുകയായിരുന്നു.




Sharing is Caring