ബിജെപിയുമായി ഇടഞ്ഞു,ചർച്ചയിൽ നിന്ന് തുഷാർ വെളളാപ്പള്ളി വിട്ടു നിൽക്കും


കേരളത്തിൽ നിന്നുളള എൻഡിഎ നേതൃസംഘം ഇന്നു കേന്ദ്ര മന്ത്രിമാരുമായി നടത്തുന്ന കൂടിക്കാ‍ഴ്ചയിൽ എൻഡിഎ സംസ്ഥാന കൺവീനറും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി പങ്കെടുക്കില്ല.അതേസമയം ബിഡിജെഎസ് ജനറൽ സെക്രട്ടറി ടിവി ബാബു സംഘത്തിലുണ്ടാകും.


ബിജെപിയുമായി സഖ്യമുണ്ടാക്കുമ്പോൾ ബിഡിജെഎസിന് വാഗ്ദാനം ചെയ്ത പദവികൾ നൽകാത്തതിൽ വെളളാപ്പളളിയും തുഷാറും കടുത്ത അതൃപ്തിയിലാണ്.കേന്ദ്രസർക്കാർ തലത്തിലെ പദവികളിലും ബോർഡുകളിലും ബിജെപിക്കാരെ മാത്രമാണ് നിയമിക്കുന്നത്.അതു കൊണ്ട് തന്നെ ചർച്ചയിൽ നിന്ന് വിട്ടു നിന്ന് പ്രതിഷേധം രേഖപ്പെടുത്താനാണ് തുഷാറിന്‍റെ തീരുമാനം.


ബിജെപി കേന്ദ്ര നേതൃത്വവുമായി തുഷാർ വെളളാപ്പള്ളി നടത്തുന്ന അടുത്ത ഘട്ട ചർച്ചയ്ക്ക് പിന്നാലെ ബിഡിജെഎസ്-ബിജെപി ബന്ധത്തെ കുറിച്ച് തീരുമാനമെടുക്കും.അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം ചർച്ച നടത്താമെന്നാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നിർദേശിച്ചിരുന്നത്.



Sharing is Caring