ബൈക്കില്‍ കാലുകള്‍ ബന്ധിച്ചനിലയില്‍ യുവാവിന്റെ മൃതദേഹം പാറക്കുളത്തില്‍


ബൈക്കില്‍ കാലുകള്‍ ബന്ധിച്ചനിലയില്‍ യുവാവിന്റെ മൃതദേഹം പാറക്കുളത്തില്‍ കണ്ടെത്തി. കറുകച്ചാല്‍ കാഞ്ഞിരംപാറയില്‍ പാറക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ബൈക്കില്‍ ഫുട്‌റെസ്റ്റില്‍ കാലുകള്‍ കെട്ടി വച്ച നിലയിലായിരുന്നു.


കുട്ടനാട് ഈര സ്വദേശിയുടേതാണ് മൃതദേഹമെന്നാണ് കരുതുന്നത്. ഒരു ദിവസത്തെ പഴക്കമുണ്ട്. ആത്മഹത്യയെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തില്‍ സംശയാസ്പദമായ പാടുകള്‍ ഒന്നും തന്നെ ഇല്ല. സംഭവത്തില്‍ പോലീസ് വിശദമായി അന്വേഷണം നടത്തുന്നു.




Sharing is Caring