ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളെ ശല്യപ്പെടുത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി

തിരുവല്ല: ബൈക്കില്‍ കറങ്ങി നടന്ന് വഴിയാത്രക്കാരായ സ്ത്രീകളെ ഉപദ്രവിച്ച യുവാവിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ചെങ്ങന്നൂര്‍ ചെറിയനാട് തേന്‍കുളത്തില്‍ നിതിന്‍ ബാബു എന്ന 24 കാരനാണ് പിടിയിലായത്. നേരത്തെ മതില്‍ഭാഗത്തുള്ള 17കാരിയെ ശല്യപ്പെടുത്തിയ സംഭവത്തില്‍ തിരുവല്ല പോലീസ് ഇയാളെ അന്വേഷിച്ച്‌ വരികയായിരുന്നു.

ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കില്‍ കറങ്ങി നടക്കുന്ന നിതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ദൃശ്യങ്ങള്‍ കണ്ട നാട്ടുകാര്‍ക്ക് സംശയം തോന്നി വെള്ളിയാഴ്ച വൈകുന്നേരം പെരിങ്ങരയില്‍ വെച്ച്‌ യുവാവിനെ തടഞ്ഞു. ഇതോടെ യുവാവ് ബൈക്ക് ഉപേക്ഷിച്ച്‌ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ പിന്നാലെ ഓടി പ്രതിയെ പിടകൂടി പുളിക്കീഴ് പോലീസിനെ ഏല്‍പ്പിച്ചു. പുളിക്കീഴ് പോലീസ് യുവാവിനെ തിരുവല്ല പോലീസിന് കൈമാറി.

കെട്ടിടനിര്‍മാണ തൊഴിലാളിയായ നിതിന്‍ രാവിലെ ജോലിക്ക് പോകുമ്ബോഴും തിരികെ വീട്ടിലേക്ക് പോകുമ്ബോഴുമാണ് വഴിയില്‍ തനിച്ച്‌ നടന്നു പോകുന്ന സ്ത്രീകള്‍ക്ക് നേരെ അതിക്രമം കാണിച്ചിരുന്നത്. ഇയാളുടെ ബൈക്കിന്റെ നമ്ബര്‍ വ്യാജമാണെന്ന് പോലീസ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *