കോഴിക്കോട് അസി. കമ്മീഷണര്‍ക്ക് കോവിഡ്; ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്റീനില്‍

കോഴിക്കോട്: സമ്ബര്‍ക്ക രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനിടെ കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ എ.സി.പിയുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്വയം നിരീക്ഷണത്തില്‍ പോയി.

കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്. ഇന്നലെ മാത്രം 118 പേര്‍ക്ക് കോഴിക്കോട് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സമ്ബര്‍ക്കം വഴിയാണ് ഇതില്‍ 96 പേര്‍ക്കും രോഗബാധ ഉണ്ടായത്. 11 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 22 പേര്‍ക്കും കൊയിലാണ്ടി നഗരസഭയില്‍ 15 പേര്‍ക്കും തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ 15 പേര്‍ക്കും രോഗം ബാധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *