ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ; ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ കരീന കപൂര്‍ ഖാന്‍

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം പത്താം പതിപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ ബോളിവുഡ് സുന്ദരി കരീന കപൂര്‍ ഖാന്‍. ഫെബ്രുവരി 22നാണ് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ആരംഭിക്കുന്നത്.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. ബെംഗളൂരു , മൈസൂര്‍ എന്നിവടങ്ങളില്‍ 50 രാജ്യങ്ങളില്‍ നിന്നുള്ള 200 ചിത്രങ്ങള്‍ ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കും. സാമൂഹ്യ നീതിയും മനുഷ്യാവകാശങ്ങളും എന്ന വിഷയത്തില്‍ കരീന മേളയില്‍ സംസാരിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *