ബെംഗളൂരുവില്‍ പെയിങ് ഗസ്റ്റായി താമസിക്കുന്ന യുവതിയെ കുത്തിയും കഴുത്തറുത്തും കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.ചൊവ്വാഴ്ചയാണ് കോറമംഗലയില്‍ കൃതിക കുമാരി എന്ന ബിഹാർ സ്വദേശിനി ക്രൂരമായി കൊല്ലപ്പെട്ടത്.
പ്രതിയായ യുവാവിനെ ഇതുവരെ പിടികൂടിയിട്ടില്ല. യുവതിയുടെ മുറിയുടെ മുന്നിലെത്തിയ കൊലപാതകി വാതിലില്‍ മുട്ടുന്നു. യുവതി വാതില്‍ തുറക്കുമ്ബോള്‍ പുറത്തേക്ക് വലിച്ച് ചുമരിനോട് ചേർത്ത് നിർത്തി ആക്രമിക്കുന്നു. യുവതി തടയാൻ ശ്രമിച്ചെങ്കിലും കത്തിയെടുത്ത് കഴുത്തില്‍ തന്നെ തുടരെ തുടരെ കുത്തുകയും കഴുത്തറുക്കുകയും ചെയ്യുന്നു.

മുറിവ് മാരമാണെന്ന് ഉറപ്പുവരുത്താൻ കത്തി കഴുത്തില്‍ കുത്തിയിറക്കി വലിച്ചൂരിയ ശേഷമാണ് ഇയാള്‍ പോയത്.
മധ്യപ്രദേശ് സ്വദേശിയായ അഭിഷേക് എന്ന യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. അഭിഷേക് തന്റെ മുൻ കാമുകിയെ തേടി വന്നതാണെന്നും ബ്രേക്ക് അപ്പിന് കാരണം കൃതിയാണെന്ന് ആരോപിച്ചാണ് കൊലയെന്നും പൊലീസിന് സൂചന ലഭിച്ചു.













