ജമ്മു കശ്മീരില്‍ ഒരു സൈനികനു കൂടി വീരമൃത്യു; ഒരു പാക് ഭീകരനെ വധിച്ചു


ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീണ്ടും സൈനികന് വീരമൃത്യു. പാക്കിസ്ഥാന്‍ സ്വദേശിയായ ഒരു ഭീകരനെ സൈന്യം വധിച്ചിട്ടുണ്ട്.


കുപ്വാരയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇന്ത്യന്‍ സൈനികന്‍ വീരമൃത്യ വരിച്ചത്. എന്നാല്‍ ഏറ്റുമുട്ടലില്‍ ഒരു മേജര്‍ അടക്കം അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സൈന്യം അറിയിച്ചു.


കുപ്വാരയില്‍ ഈ ആഴ്ച നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ജമ്മു കശ്മീരിലാകെ നിരവധി സൈനികരാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ വീര മൃത്യു പ്രാപിച്ചത്.



Sharing is Caring