ബീഫ് തിന്നാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്, ഗോരക്ഷകരെ കഠിനമായി ശിക്ഷിക്കണം; കേന്ദ്രമന്ത്രി

ബീഫ് വിഷയത്തില്‍ വിഭിന്ന നിലപാടുമായി കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. ബീഫ് തിന്നാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും സ്വയം പ്രഖ്യാപിത ഗോരക്ഷകരെ കഠിനമായി ശിക്ഷിക്കണമെന്നുമാണ് മന്ത്രി അഭിപ്രായപ്പെട്ടത്.

”എല്ലാവര്‍ക്കും ബീഫ് തിന്നാനുള്ള അവകാശമുണ്ട്. പശു സംരക്ഷണത്തിന്റെ പേരില്‍ ഒരു മൃഗമായി പെരുമാറാന്‍ അവകാശമില്ല”- അത്താവാലെ പറഞ്ഞു.

അംബേദ്കറിന്റെ ആശയത്തില്‍ പ്രവര്‍ത്തിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (ആര്‍.പി.ഐ)യുടെ സ്ഥാപക നേതാവാണ് അത്താവാലെ. ഗോരക്ഷാ സേനക്കെതിരെ ശക്തമായ ഭാഷയിലാണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചത്. ”നിയമം കയ്യിലെടുക്കാനല്ല, നിങ്ങള്‍ക്ക് പൊലിസിനെ സമീപിക്കാനുള്ള അവകാശമുണ്ട്. ഗോരക്ഷകര്‍ കഠിനമായി ശിക്ഷിക്കപ്പെടണം”- അദ്ദേഹം പറഞ്ഞു.

പശുവിന്റെ പേരില്‍ രാജ്യത്താകമാനം ആള്‍ക്കൂട്ട കൊലപാതകം നടക്കുന്നതിന്റെ പശ്ചാതലത്തിലാണ് അത്താവാലെയുടെ പ്രതികരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *