ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി പ്രതിരോധ രഹസ്യങ്ങള്‍ ആയുധ ഇടപാടുകാരന് ചോര്‍ത്തി നല്‍കിയെന്ന് ആരോപണം. സി. എഡ്മണ്ട്സ് അലന്‍ എന്ന യു.എസ് അഭിഭാഷന്‍റേതാണ് ആരോപണം. ഇക്കാര്യം വ്യക്തമാക്കി അലന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുാെ ഓഫീസിന് കത്തെഴുതി. സെപ്റ്റംബര്‍ 16ന് ആണ് മോഡിയുടെ ഓഫീസില്‍ കത്ത് ലഭിച്ചത്.
വിവാദ ആയുധ ഇടപാടുകാരന്‍ അഭിഷേക് വര്‍മ്മയ്ക്ക് വരുണ്‍ ഗാന്ധി പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാണ് ആരോപണം. വിദേശ ലൈംഗിക തൊഴിലാളികള്‍ക്കൊപ്പമുള്ള നഗ്നചിത്രം കാട്ടി ഭീഷണിപ്പെടുത്തിയാണ് വര്‍മ, വരുണ്‍ ഗാന്ധിയില്‍ നിന്ന് രഹസ്യങ്ങള്‍ ചോര്‍ത്തിയത്. പ്രതിരോധ പാര്‍ലമെന്‍ററി സമിതി അംഗമെന്ന നിലയില്‍ അറിയുന്ന വിവരങ്ങളാണ് വരുണ്‍ ഗാന്ധി ചോര്‍ത്തി നല്‍കിയതെന്നും അലന്‍ കത്തില്‍ ആരോപിച്ചു.













