ബി.ജെ.പിയും എന്‍എസ്‌എസും അണ്ണനും തമ്ബിയും : പരിഹാസവുമായി വെള്ളാപ്പള്ളി


ആലപ്പുഴ :എന്‍.എസ്.എസ് ബി.ജെ.പിക്ക് കീഴടങ്ങി. ബി.ജെ.പിയും എന്‍എസ് എസും അണ്ണനും തമ്ബിയുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പരിഹസിച്ചു . സമദൂരം ജനങ്ങളെ കബളിപ്പിച്ച്‌ കാര്യങ്ങള്‍ നേടാനുള്ള അടവെന്ന് വെള്ളാപ്പള്ളി തുറന്നടിച്ചു .സാമ്ബത്തിക സംവരണം നടപ്പാക്കിയതിന് നന്ദി അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ കത്ത് അയച്ച പശ്ചാത്തലത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. മോദിയുടെ നേതൃത്വത്തിന് എല്ലാ പ്രാര്‍ഥനകളും നേര്‍ന്നും, കോണ്‍ഗ്രസിനെ വിമര്‍ശിച്ചുമായിരുന്നു എന്‍ എസ് എസിന്റെ കത്ത്.
എന്‍എസ്‌എസുമായി കൂടുതല്‍ അടുക്കാന്‍ വഴി തുറക്കുന്നതാണ് കത്തെന്ന് ബിജെപി ദേശീയ നേതാക്കള്‍ വിലയിരുത്തി .സാമ്ബത്തിക സംവരണ ബില്‍ രാജ്യസഭ കടന്നതിന് തൊട്ടു പിന്നാലെയാണ് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച്‌ കത്തയച്ചത്. സമുദായത്തിന്‍റെ ദീര്‍ഘകാലത്തെ ആവശ്യം അംഗീകരിച്ചതിന് നന്ദി അറിയിക്കുന്നുവെന്ന് മോദിക്ക് അയച്ച കത്തില്‍ പറയുന്നു. സാമൂഹിക നീതി നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നീതി ബോധവും ഇച്ഛാശക്തിയുമാണ് തീരുമാനത്തിലൂടെ തെളിയിച്ചിരിക്കുന്നതെന്നാണ് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചത്. മുന്നാക്കക്കാരില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസത്തിലും ജോലിയിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ പ്രശംസിച്ചു .
പ്രധാനമന്ത്രിയുടെ നേതൃത്വത്തിന് ആശംസ അറിയിച്ചുള്ള വരികള്‍ ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ചില സൂചനകള്‍ നല്‍കുന്നതാണ്.




Sharing is Caring