പ്രധാന മന്ത്രിയുടെ ഹെലികോപ്ടര്‍ ഇറക്കാനായി മരങ്ങള്‍ വെട്ടി നശിപ്പിച്ചു: അന്വേഷണത്തിന് ഉത്തരവിട്ടു

ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒഡീഷാ സന്ദര്‍ശനത്തിനു മുന്നോടിയായി ഹെലിപാടിനു സൗകര്യം ഒരുക്കാന്‍ ആയിരക്കണക്കിന് മരങ്ങല്‍ വെട്ടി നശിപ്പിച്ചതായി പരാതി. ഒഡീഷയിലെ ബലാന്‍ഗിര്‍ ജില്ലയിലാണ് സംഭവം. അനുമതി ഇല്ലാതെയാണ് മരങ്ങല്‍ വെട്ടി നശിപ്പിച്ചതെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ഉത്തരവിട്ടതായും ബലാന്‍ഗീര്‍ ഫോറസ്റ്റ് ഡിവിഷണര്‍ ഓഫീസര്‍ സമീര്‍ സത്പതി പറഞ്ഞു.

വെട്ടിനശിപ്പിച്ച മരങ്ങളുടെ കണക്കെടുക്കുന്നതിനു വേണ്ടി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെയില്‍വേയുടെ കീഴിലുള്ള സ്ഥലമായതിനാല്‍ അന്വേഷണം നടത്തുമെന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍വേ അറിയിച്ചു.

അതേ സമയം സംഭവത്തില്‍ ന്യായീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രിയും മുതിര്‍ന്ന് ബി ജെ പി നേതാവുമായ ധര്‍മേന്ദ്ര പ്രധാന്‍ രം?ഗത്തെത്തി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ ഭയക്കുന്നവരാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ കൈയ്യിലെടുത്ത് ദുരുപയോ?ഗം ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ജനുവരി15 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡീഷാ സന്ദര്‍ശനം നടത്തുന്നത്. പടിഞ്ഞാറന്‍ ഒഡീഷയില്‍ ബിദെപി സംഘടിപ്പിക്കുന്ന റാലിയില്‍ പങ്കെടുത്ത ശേഷം ചില ഔദ്യോഗിക പരിപാടികള്‍ക്കും തുടക്കം കുറിക്കും

Spread the love

Leave a Reply

Your email address will not be published. Required fields are marked *