അതിര്‍ത്തിയില്‍ കാവല്‍ നില്ക്കുന്ന ജവാന്മാര്ക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന് വെളിപ്പെടുത്തിയ ജവാന് പിന്തുണയുമായി കുടുംബം രഗംത്ത്. അദ്ദേഹം പറഞ്ഞ കാര്യങ്ങളെല്ലാം യാഥാര്‍ത്ഥ്യമാണ്. അദ്ദേഹം എന്താണോ അവിടെ കണ്ടത് അതാണ് സത്യമെന്നും ബന്ധുക്കള്‍ പറഞ്ഞു.
ബി.എസ്്.എഫ് ജവാന്മാര്ക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്നാരോപിച്ച് കഴിഞ്ഞ ദിവസമാണ് ബി.എസ്.എഫ് ജവാനായ തേജ് ബഹാദൂര്‍ ട്വിറ്ററിലൂടെ രംഗത്തു വന്നത്. തങ്ങള്‍്ക്ക് ലഭിക്കുന്ന ഭക്ഷണത്തിന്റെ വീഡിയോ സഹിതമാണ് ബഹാദൂര്‍ പോസ്റ്റിട്ടിരുന്നത്. ഇതിന്റെ ഉത്തരവാദികള്‍ ഉന്നത ഉദ്യോഗസ്ഥരാണെന്നും.

കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന വിഹിതം ഇവര്‍ മറിച്ചു വില്‍ക്കുകയാണെന്നുമാണ് ഇദ്ദേഹം ആരോപിച്ചത്. എന്നാല്‍ ഇദ്ദേഹത്തിന്റെ ആരോപണങ്ങള്‍ ബി.എസ്.എഫ് നിഷേധിച്ചിരുന്നു. ബഹാദൂറിന്റെ ഭാര്യ ഷര്‍മിളയാണ് ഇപ്പോള്‍ ഇദ്ദേഹത്തിന് പിന്തുണയുമായി രംഗത്തു വന്നത്.













