ബിനോയ് കോടിയേരി കേരളത്തിലേക്ക്; പ്രമുഖരുടെ ഇടപെടലുകള്‍ ഫലം കാണുന്നു

ദുബായ്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ഉടന്‍ കേരളത്തിലേക്ക് തിരിക്കുമെന്ന് റിപ്പോര്‍ട്ട്. സാമ്ബത്തിക ഇടപാടിനെ തുടര്‍ന്ന് ദുബായില്‍ യാത്രാവിലക്കുള്ള ബിനോയിയുടെ കേസുകളില്‍ ഒത്തുതീര്‍പ്പ് ഫലംകാണുകയാണ്. കേരളത്തിലെ പ്രമുഖരായ വ്യവസായികളാണ് ബിനോയിക്കുവേണ്ടി രംഗത്തുള്ളത്.

ജാസ് ടൂറിസം ഉടമ ഹസന്‍ ഇസ്മായില്‍ മര്‍സൂഖിക്ക് 1.75 കോടി രൂപയാണ് നല്‍കാനുള്ളത്. ഇത് നല്‍കിയാല്‍ ബിനോയിക്ക് നാട്ടിലേക്ക് തിരിക്കാം. ഇതിനിടെ മറ്റാരെങ്കിലും കേസുകള്‍ നല്‍കിയേക്കുമെന്നതിനാല്‍ എത്രയും പെട്ടെന്ന് ഇടപാടുകള്‍ തീര്‍ത്ത് നാട്ടിലേക്ക് തിരിക്കാനുള്ള ഒരുക്കത്തിലാണ് ബിനോയ്.

ബിനോയ് കൂടുതല്‍ ദിവസം ദുബായില്‍ തങ്ങുന്നത് പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കിയേക്കും. മാത്രമല്ല, അത് സിപിഎമ്മിനെതിരായ ആരോപണങ്ങള്‍ ശക്തിപ്പെടുത്താന്‍ പ്രതിപക്ഷം ഉപയോഗിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ പ്രമുഖരെ ഇടപെടുവിച്ച്‌ സാമ്ബത്തിക ഇടപാട് അവസാനിപ്പിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ തന്നെ മുന്‍കൈ എടുത്തിട്ടുണ്ട്.

വ്യവസായികള്‍ ഇടപെട്ടതോടെ പ്രശ്നപരിഹാരം വേഗത്തിലാകും. അതേസമയം, ഇത്തരത്തില്‍ കോടിയേരിയുടെ മകനുവേണ്ടി ഇടപെടുന്ന വ്യവസായികള്‍ക്ക് കേരളത്തില്‍ ഏതെങ്കിലും തരത്തില്‍ വിട്ടുവീഴ്ച നടത്തിയാല്‍ അത് പിന്നീട് വന്‍ വിവാദത്തിനാകും ഇടവരുത്തുക. വിഷയത്തില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്ന് സിപിഎം ആവര്‍ത്തിച്ച്‌ വ്യക്തമാക്കുമ്ബോഴും നിയമവിരുദ്ധമായ ആനുകൂല്യങ്ങള്‍ കേരളത്തില്‍ വ്യവസായികള്‍ക്ക് ലഭിച്ചാല്‍ വിവാദം മറ്റൊരു തലത്തിലേക്ക് കടക്കുമെന്നുറപ്പാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *