തന്റെ മകന്‍ ബിനോയ് കോടിയേരിയുടെ പേരില്‍ യാതൊരുതരത്തിലുള്ള കേസുമില്ലെന്ന് സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മകനെതിരേ ഉയര്‍ന്ന ആരോപണത്തില്‍ മകന്‍ തന്നെ പ്രതികരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. എ.കെ.ജി സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു കോടിയേരി.
കേസുണ്ടെങ്കില്‍ മാത്രമേ ഇന്റര്‍പോളിന്റെ സഹായം തേടേണ്ടതുള്ളൂ. മകനെതിരായ ആരോപണത്തില്‍ വസ്തുതകള്‍ മനസിലാക്കി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കണമെന്നും കോടിയേരി പറഞ്ഞു.













