അഫ്ഗാനില്‍ ‘സേവ് ദ ചില്‍ഡ്രന്‍’ ഓഫീസിനു പുറത്ത് സ്‌ഫോടനം; പതിനൊന്നു പേര്‍ക്ക് പരുക്ക്


അഫ്ഗാനിസ്ഥാനില്‍ കുട്ടികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ‘സേവ് ദ ചില്‍ഡ്രന്‍’ അന്താരാഷ്ട്ര സംഘടനയുടെ ഓഫീസിനു നേരെ ആക്രമണം. ജലാലാബാദിലെ ഓഫീസിനു നേരെ ബുധനാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. പതിനൊന്നു പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.


കാബൂളിലെ അത്യാഡംബര ഹോട്ടലിനു നേരെയുണ്ടായ ആക്രമണത്തിന്റെ കെടുതികള്‍ വിട്ടൊഴിയും മുമ്പാണിത്. ഹോട്ടലിലുണ്ടായ വെടിവെപ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു.




Sharing is Caring