ബിനോയ് കോടിയേരിക്കെതിരേയുള്ള പരാതി സി.പി.എം അന്വേഷിക്കട്ടെ കാനം


സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരേ ഉയര്‍ന്ന സാമ്ബത്തിക തട്ടിപ്പ് കേസില്‍ പരാതിയുണ്ടെങ്കില്‍ അവര്‍ തന്നെ അന്വേഷിക്കട്ടെയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.


‘ആരോപണം അവര്‍ തന്നെ അന്വേഷിക്കും. ഇത് മുന്നണിക്ക് ഒരു തിരിച്ചടിയുമല്ല, പ്രതിച്ഛായാ പ്രശ്‌നവുമല്ല. എല്‍.ഡി.എഫ് അതിന്റെ പ്രവര്‍ത്തനവുമായി മുന്നോക്ക് പോവും’, കാനം തൃശ്ശൂരില്‍ പ്രതികരിച്ചു.


ദുബായിലെ കമ്പനിയില്‍ നിന്ന് ബിനോയ് കോടികള്‍ തട്ടിയെടുത്തെന്നായിരുന്നു സി.പി.എം പോളിറ്റ് ബ്യൂറോയ്ക്ക് ലഭിച്ച പരാതി. പരാതി ലഭിച്ചതായി ഉന്നത സി.പി.എം നേതാക്കളും അറിയിച്ചിരുന്നു. എന്നാല്‍ തന്റെ മകനെതിരേ ഒരു കേസുമില്ലെന്നും ഉണ്ടെങ്കില്‍ നിയമപരമായ നടപടിക്ക് വിധേയനാവാന്‍ മകന്‍ തയ്യാറാണെന്നുമായിരുന്നു കോടിയേരിയുടെ പ്രതികരണം.



Sharing is Caring