ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതം ; സിപിഎം

മയക്കുമരുന്ന് കടത്ത് കേസില്‍ പിടിയിലായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം. എകെജി സെന്‍്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവെയ്ലബില്‍ സെക്രട്ടേറിയറ്റ് യോഗമാണ് ഇത്തരമൊരു നിലപാടിലെത്തിയത്.

രാഷ്ട്രീയ താല്‍പര്യത്തോടെയുള്ള ഈ നടപടികളെ തുറന്നുകാണിക്കുന്ന പ്രചാരണങ്ങള്‍ നടത്താനും സിപിഎം അവൈലബിള്‍ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. കേസില്‍ ഇടപെടില്ലെന്ന നിലപാടില്‍ മാറ്റമില്ല. എന്നാല്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ മനുഷ്യാവകാശ ലംഘനം നടത്തിയെന്നും കുടുംബം നിയമ നടപടി സ്വീകരിക്കുമെന്നും സിപിഎം അറിയിച്ചു.
ബെംഗളൂരു മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ഇന്നലെയായിരുന്നു ഇ.ഡി റെയ്ഡിനെത്തിയത്. 26 മണിക്കൂറിന് ശേഷമുള്ള റെയ്ഡിന് ശേഷം ഇന്നായിരുന്നു മടങ്ങിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *