മെഡിക്കല്‍ കോഴ: ബിജെപി അന്വേഷണ കമ്മീഷനംഗങ്ങള്‍ വിജിലന്‍സിന് മൊഴി നല്‍കും


മെഡിക്കല്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ വ്യാഴാഴ്ച വിജിലന്‍സിനു മൊഴി നല്‍കും. ബിജെപി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ കെ.പി ശ്രീശന്‍, എ.കെ.നസീര്‍ എന്നിവരാണ് വിജിലന്‍സിനു മൊഴിനല്‍കുന്നത്. ചൊവ്വാഴ്ച ഇരുവരുടേയും മൊഴിയെടുത്തേക്കും. മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമിതി അംഗങ്ങള്‍ക്കു വിജിലന്‍സ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.


മെഡിക്കല്‍ കോളജിനു കേന്ദ്രാനുമതി വാങ്ങി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് വര്‍ക്കല എസ്.ആര്‍. കോളജ് ഉടമ ആര്‍. ഷാജിയില്‍നിന്നു 5.60 കോടി രൂപ ആര്‍.എസ്. വിനോദ് വാങ്ങിയെന്നാണ് സമിതി കണ്ടെത്തിയത്.


ഇതിന്റെ ഭാഗമായി പരാതിക്കാരനായ നഗരസഭാ മുന്‍ കൗണ്‍സിലര്‍ സുകാര്‍ണോയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയിട്ടുണ്ട്. കോഴയായി കിട്ടിയ 5.60 കോടി രൂപ ഹവാലപ്പണമായി ഡല്‍ഹിയിലെത്തിച്ചുവെന്നാണ് ബിജെപി നിയോഗിച്ച അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്രഗുരുതരമായ ആരോപണത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്.



Sharing is Caring